2013 ഫെബ്രുവരി 15, വെള്ളിയാഴ്‌ച

    പാമ്പുകള്‍ക്ക് മാളവും പറവകള്‍ക്ക് ആകാശവും  ഇല്ലാതാവുന്നോ?


      ഈ അടുത്തയിടെ കേരള  നിയമസഭാ മന്ദിരത്തിനുള്ളില്‍ നിന്നും  ഒരു ഉഗ്രന്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയതായി വാര്‍ത്ത കണ്ടു. അവന്‍ ആരെയും ഉപദ്രവിക്കാന്‍ കയറി വന്നതല്ല. ചൂട് സഹിക്കാന്‍ വയ്യാതായപ്പോള്‍ പാവം മാളത്തില്‍ നിന്നും അല്പം തണുപ്പ് കിട്ടാന്‍ വേണ്ടി പുറത്തേക്ക് ഇറങ്ങിയതാണ്.പക്ഷെ ചെന്ന് പെട്ടത് മനുഷ്യര്‍ പെരുമാറുന്ന ഒരു സ്ഥലത്തേക്കും. ഇഴജന്തുക്കള്‍ക്ക്‌ പാര്‍ക്കാന്‍ ഭൂമിയില്‍  മാളങ്ങളില്ലാതാവുന്നു എന്ന വസ്തുത പക്ഷെ ആരും അറിയിന്നുണ്ടാവില്ല, കാരണം മനുഷ്യന്‍ അവന്റെ സുഖ സൌകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ വേണ്ടി ഭൂമിയില്‍ കുഴികള്‍ കുഴിച്ച്‌ പല പല നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. കാട് നാടായിക്കൊണ്ടിരിക്കുമ്പോള്‍ കാട്ടിലെ അന്തേവാസികള്‍ നാട്ടിന്‍ പുറങ്ങ ളി ലേ ക്ക് ഇറങ്ങുക സ്വാഭാഖ്‌വികം.

       ദേശാടന പക്ഷികള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നു, ഇരിക്കാന്‍ തണലും  കിടക്കാന്‍ കൂടും വിശപ്പടക്കാന്‍ തീറ്റയും കിട്ടാതെ വരുമ്പോള്‍ ഈ ജീവികള്‍ അകന്നു പോകും. പ്രാവും പരുന്തും കാക്കയും കുയിലും കുരുവികളും എല്ലാമെല്ലാം നമ്മുടെ സഹജീവികള്‍ ആണെന്ന വസ്തുത മനുഷ്യന്‍ വിസ്മരിക്കുകയാണ്. അനിയന്ത്രിതമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പക്ഷികളുടെ പാര്‍പ്പിടങ്ങളും സ്വൈര വിഹാര സങ്കേതങ്ങളും കവര്‍ന്ന് എടുക്കുമ്പോള്‍ അവ ജീവിക്കാന്‍ മറ്റിടങ്ങള്‍ തേടി പോകുന്നു. വാര്‍ത്താ വിനിമയ രംഗത്ത് സമീപ കാലത്ത് മനുഷ്യന്‍ കൈവരിച്ച പുരോഗതി അസൂയാവഹമാണ്‌. പക്ഷെ ഒരു കാര്യം നാം ഓര്‍ക്കണം. ഏതു പ്രവര്‍ത്തിക്കും ഒരു പ്രതിപ്രവര്‍ത്തനം ഉണ്ടാകും  എന്നാണല്ലോ ശാസ്ത്രം നമ്മെ പഠിപ്പിച്ചിട്ടുള്ളത്. നാടും നഗരങ്ങളും മൊബൈല്‍ ടൌവറുകളേക്കൊണ്ട് നിറയുമ്പോള്‍ അവയില്‍ നിന്നും പ്രസരിക്കുന്ന വൈദ്യുത തരംഗങ്ങള്‍ ഈ ജീവികള്‍ക്ക് ഭീഷണിയാവുന്നു. അപ്പോള്‍ അവ കൂട്ടത്തോടെ പലായനം ചെയ്യാന്‍ ഇടയാകുന്നു.

       മനുഷ്യന്‍ അവന്‍റെ ജീവിത സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി പുതിയ പുതിയ സങ്കേതങ്ങള്‍ തേടുമ്പോള്‍ പാവം ഈ മിണ്ടാ പ്രാണികളെ നശിപ്പിക്കുന്നവര്‍മ ത് കൊടും ദ്രോഹമാണ്.

       രവി വര്‍മ രാജാ
       കൃഷ്ണ വിഹാര്കോട്ടക്കകം, തിരുവനന്തപുരം-23.